തിരുവനന്തപുരം: കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്ലോഗർമാർ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ എന്നിവരിൽ നിന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 30. മൂന്നു ലക്ഷമെങ്കിലും ഫേളോവേഴ്സുള്ള വ്ലോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് എന്നിവയിൽ നൽകിയിട്ടുളള വീഡിയോ കണ്ടന്റുകൾക്ക് മിനിമം 10 ലക്ഷം റീച്ച് ലഭിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കും vloggersprd@gmail.com മെയിൽ വിലാസത്തിൽ അപേക്ഷിക്കാം. വിവരങ്ങൾക്ക് prd.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |