ബിഎഡ് പ്രവേശനം
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ, എയ്ഡഡ്, സ്വാശ്രയ, കെ.യു.സി.ടി.ഇ കോളേജുകളിൽ ഒഴിവുള്ള ബിഎഡ് സീറ്റുകളിലേക്ക് 25ന് കോളേജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.
കോളേജുകളിൽ ഒഴിവുള്ള ബിരുദാനാന്തര ബിരുദ സീറ്റുകളിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. കൊല്ലം മേഖലയിലെ കോളേജുകളിൽ 26നും ആലപ്പുഴയിൽ 27നും തിരുവനന്തപുരത്ത് 29, 30 തീയതികളിലുമാണ് അലോട്ട്മെന്റ്. വിവരങ്ങൾ https://admissions.keralauniversity.ac.in/pg2025/ വെബ്സൈറ്റിൽ.
ജൂണിൽ നടത്തിയ എംഎസ്‍സി ഡാറ്റാ സയൻസ്, എംഎസ്‍സി ഡെമോഗ്രഫി ആൻഡ് ബയോസ്റ്റാറ്റിസ്റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2013 സ്കീം) കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 25, 26 തീയതികളിൽ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് നടത്തും.
പുതിയ കോളേജ്/പുതിയ കോഴ്സ്/നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർദ്ധനവ്/അധിക
ബാച്ച് എന്നിവക്ക് സെപ്തംബർ ഏഴിനകം അപേക്ഷിക്കാം. വിവരങ്ങൾ www.keralauniversity.ac.in വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |