സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി ആഗസ്റ്റ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: www.tekerala.org.
കൈമനം ഗവ.വനിതാ പോളിടെക്നിക് കോളേജിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി പ്രകാരം ഒഴിവുള്ള സീറ്റുകളിലേക്ക് 25ന് കോളേജിൽ സ്പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗൺസിലിങ്ങിൽ പങ്കെടുക്കാം. www.polyadmission.org/let.
പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് cee.kerala.gov.in പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ : 0471 - 2332120, 2338487
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |