ഗസ്റ്റ്‌ ഫാക്കൽറ്റി 

Saturday 23 May 2026 12:29 AM IST

കൊച്ചി:പയ്യന്നൂർ ഫിഷറീസ് കോളേജിൽ അക്വാട്ടിക് എൻവയൺമെന്റ് മാനേജ്മെന്റ്, അക്വാകൾചർ, ഫിഷ് പ്രോസസിംഗ് ടെക്നോളജി, ഫിഷറീസ് റിസോഴ്സ് മാനേജ്‌മെന്റ് എന്നിവയിൽ ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവ്. ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദവും ICAR/UGC/CSIR നെറ്റും ICAR അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫിഷറീസ് സയൻസിൽ ബിരുദവുമാണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡി/ പരിചയം/ യു.ജി.സി കെയർ ലിസ്റ്റ് അല്ലെങ്കിൽ സ്കോപസ് ഇൻഡക്സ് ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധം തുടങ്ങിയവ ഉള്ളവർക്ക് മുൻഗണന. കുഫോസ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോമും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ്‌ ഓഷ്യൻ സ്റ്റഡീസ്, പനങ്ങാട് പി.ഒ, കൊച്ചി-682506 എന്ന വിലാസത്തിൽ ജൂൺ രണ്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.kufos.ac.in