
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന മാതൃകാപെരുമാറ്റച്ചട്ടം ഇന്നലെ പിൻവലിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
എന്നാൽ സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കാനുള്ള മലപ്പുറത്തെ മൂത്തേടം,എറണാകുളത്തെ പാമ്പാക്കുട എന്നീ ഗ്രാമപഞ്ചായത്തുകളിൽ
പൂർണമായും, തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും പ്രതേൃക തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ മാതൃകാപെരുമാറ്റചട്ടം നിലനിൽക്കും.
നവംബർ 10 മുതലായിരുന്നു സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |