SignIn
Kerala Kaumudi Online
Friday, 06 March 2026 8.15 AM IST

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സംസ്ഥാനത്ത്

Increase Font Size Decrease Font Size Print Page
gyanesh-kumar

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സംസ്ഥാനത്തെത്തി. ഇന്നലെ വൈകിട്ട് മൂന്നിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽകർ സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് എറണാകുളത്തപ്പൻ ശിവക്ഷേത്രത്തിലെത്തിയ ഗ്യാനേഷ്, താൻ എറണാകുളം ജില്ലാ കളക്ടറായിരിക്കെ സജ്ജമാക്കിയ ഡർബാർഹാൾ ഗ്രൗണ്ടും സന്ദർശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഡോ. എസ്.എസ്.സന്ധു, ഡോ. വിവേക് ജോഷി, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ജി.പ്രിയങ്ക, റൂറൽ എസ്.പി സുദർശൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. നാളെ വരെയാണ് കമ്മിഷന്റെ സന്ദർശനം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി ചർച്ച നടത്തും. എറണാകുളം കളക്ടറായിരുന്നപ്പോൾ പൂർത്തീകരിച്ച ഗോശ്രീ പാലം,വിനോദസഞ്ചാര കേന്ദ്രമായ ചെറായി ബീച്ച്, മറൈൻ ഡ്രൈവ് റെയിൻബോ പാലം തുടങ്ങിയ പദ്ധതികൾ ഗ്യാനേഷ് കുമാർ സന്ദർശിക്കും. ഏഴിന് മാദ്ധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും.

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.