SignIn
Kerala Kaumudi Online
Wednesday, 11 March 2026 2.23 AM IST

187.78 കോടിയുടെ ബഡ്ജറ്റുമായി ശ്രീനാരായണ ഓപ്പൺ യൂണി.

Increase Font Size Decrease Font Size Print Page
t

കൊല്ലം: ഗവേഷണ ഡയറക്ടറേറ്റ് അടക്കമുള്ള ലക്ഷ്യങ്ങളുമായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2026​- 27 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ്. 187.78 കോടി വരവും 200.38 കോടി രൂപ ചെലവും 12.59 കോടി രൂപ കമ്മിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. വി.പി. പ്രശാന്ത് അവതരിപ്പിച്ചു. സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജ് അദ്ധ്യക്ഷത വഹിച്ചു.

സ്‌കൂൾ ഒഫ് സയൻസ്, സ്‌കൂൾ ഒഫ് വൊക്കേഷണൽ എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് എന്നിവ ആരംഭിക്കും. യു.ജി.സി അംഗീകാരത്തോടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ ചെലവുകൾക്കായി 50 ലക്ഷം വകയിരുത്തി.​ തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസർകോട് പ്രാദേശിക കേന്ദ്രങ്ങൾ തുടങ്ങും.

അന്താരാഷ്​ട്ര ഓപ്പൺ യൂണിവേഴ്‌സിറ്റി ഫെസ്റ്റിവൽ, കേരള ഹിസ്റ്ററി കോൺഗ്രസ്, വൈജ്ഞാനിക,സാഹിത്യ, സാംസ്​കാരിക സെമിനാർ, ശ്രീനാരായണഗുരു ഇന്റർനാഷണൽ സെമിനാർ, കേരളത്തിലെ സാമ്പത്തിക സ്വയംപര്യാപ്തതയും വളർച്ചയും സംബന്ധിച്ച് പഠനം എന്നിവയ്ക്കും പണം വകയിരുത്തി. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി.പി. അജയകുമാർ, ഡോ. എ. ബാലകൃഷ്ണൻ, അഡ്വ. ജി. സുഗുണൻ, ഡോ. എം. ജയപ്രകാശ്, പി. ഹരിദാസ്, ഡോ. സി. ഉദയകല, ഡോ. റെനി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

മറ്റു വകയിരുത്തലുകൾ

 സെന്റർ ഫോർ ഇനവേറ്റീവ് ഇനിഷ്യേറ്റീവ്‌സ് സ്ഥാപിക്കാൻ​ 50 ലക്ഷം

 ആധുനിക വിജ്ഞാന ശാസ്ത്ര കേന്ദ്രത്തിന്​ 21 കോടി

 എ.ഐ എൻഹാൻസ്ഡ് ഡിജിറ്റൽ ലേണിംഗ് സെന്റർ സ്ഥാപിക്കാൻ​ 72 ലക്ഷം

 പഠന കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ​ 7 ലക്ഷം

 പഠന സാമഗ്രികൾ എത്തിക്കാൻ എസ്.എൽ.എം ഡയറക്ട് പദ്ധതിക്ക്​ 1 കോടി

 'ഏൺ വൈൽ യു ലേൺ' പദ്ധതിക്കായി 5 ലക്ഷം

 ശ്രീനാരായണഗുരു, അയ്യങ്കാളി, അംബേദ്കർ, ഇ.എം.എസ് ചെയറുകൾ

 കൊല്ലം മുണ്ടയ്ക്കലിൽ ക്യാമ്പസ് നിർമ്മാണത്തിന്​ 20 ലക്ഷം

 അക്കാഡമിക് ബ്ലോക്ക് വിപുലീകരണത്തിന് 20 ലക്ഷം
 അക്കാഡമിക്ക് ബ്ലോക്ക് കമ്പ്യൂട്ടർവത്ക്കരിക്കാൻ 10 ലക്ഷം

TAGS: OPEN UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.