SignIn
Kerala Kaumudi Online
Tuesday, 10 March 2026 4.02 AM IST

മന്ത്രി കൃഷ്ണൻകുട്ടിയില്ല: ചിറ്റൂരിൽ വി.മുരുകദാസ്

Increase Font Size Decrease Font Size Print Page
murukadas

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ചിറ്റൂരിൽ നിന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി വീണ്ടും മത്സരിക്കില്ല. പകരം, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.മുരുകദാസിനെ മത്സരിപ്പിക്കാൻ ധാരണ.

മണ്ഡലം, ജില്ലാ കമ്മിറ്റികൾ നിർദേശിച്ചത് ഒരൊറ്റ പേരാണ്. ചെറുപ്പക്കാർക്ക് അവസരം നൽകണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. മുൻ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മുരുകദാസ് നിയമസഭയിലേക്ക് മത്സരിക്കുന്നത് ഇതാദ്യമാണ്. നിലവിൽ കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ ബോർഡ് അംഗവുമാണ് . സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ തന്നെ താനില്ലെന്നും പുതിയ തലമുറ വരട്ടെയെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുമെന്നും പറഞ്ഞിരുന്നു.

പാലക്കാട് ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ 35,136 വോട്ടുകൾക്കായിരുന്നു കഴിഞ്ഞ തവണ കൃഷ്ണൻകുട്ടിയുടെ വിജയം. സുമേഷ് അച്യുതനായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. 2016ൽ കെ. കൃഷ്ണൻകുട്ടി, യു.ഡി.എഫിന്റെ കെ.അച്യുതനെ 7,285 വോട്ടിനാണ് തോൽപിച്ചത്.

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.