കൂത്തുപറമ്പ്: കണ്ണൂർ മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്‌ഫോടനം. പുലർച്ചെ 12.15ഓടെയായിരുന്നു സംഭവം. സമീപത്തെ രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. പടക്കമാണോ ബോംബാണോ പൊട്ടിയതെന്ന് പൊലീസ് പരിശോധിക്കുകയാണ്. സ്‌ഫോടക വസ്‌തുക്കളും റോഡിലെ കല്ലുംതെറിച്ചാണ് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നത്.
പ്രജിന, കാവ്യ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രാഷ്‌ട്രീയ വിരോധം നിലനിൽക്കുന്ന സ്ഥലത്ത് വീണ്ടും സംഘർഷത്തിന് ആക്കം കൂട്ടുകയെന്ന ഉദ്ദേശത്തോടെയാണ് സ്‌ഫോടക വസ്‌തു എറിഞ്ഞതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സ്‌ഫോടനത്തെത്തുടർന്ന് പരസ്‌പരം പഴിചാരി സിപിഎമ്മും ബിജെപിയും രംഗത്തെത്തി. സംഭവത്തിൽ കതിരൂർ പൊലീസ് അന്വേഷണം നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |