കൂടൽമാണിക്യം ഉത്സവം: കൂടപ്പുഴ ആറാട്ടുകടവിൽ സംഗമേശൻ ആറാടി

Saturday 09 May 2026 1:54 AM IST

ചാലക്കുടി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന് സമാപനംകുറിച്ച് സംഗമേശൻ ചാലക്കുടി കൂടപ്പുഴ കടവിൽ ആറാടി. ദേവന്റെ തിടമ്പുമായി ക്ഷേത്രം തന്ത്രി നഗരമണ്ണ് ഋഷികേശ് നമ്പൂതിരിയും സംഘവുമാണ് ആറാട്ട് മുങ്ങിയത്.ഇരിങ്ങാലക്കുടയിൽ നിന്നും ഗജവീരന്മാരുടെ അകമ്പടിയോടെ കാൽനടയായാണ് ആറാട്ട് സംഘമെത്തിയത്.ആചാരപ്രകാരം വാളും പരിചയുമേന്തിയ ഭടന്മാരും നിറത്തോക്കുമായി പൊലീസും അകമ്പടി സേവിച്ചു.കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി.കെ.ഗോപി,ബോർഡ് അംഗങ്ങളായ ഡോ. മുരളി ഹരിതം,കെ.ജി.അജയകുമാർ,ഡോ. രാജേഷ്, ബിന്ദു,​നിയുക്ത എം.എൽ.എ സനീഷ് കുമാർ ജോസഫ്,ചാലക്കുടി നഗരസഭ ചെയർമാൻ ആലീസ് ഷിബു തുടങ്ങിയവർ പങ്കെടുത്തു.