കൊച്ചി: വ്യവസായി ബോബി ചെമ്മണൂർ പ്രതിയായ ലൈംഗിക അധിക്ഷേപക്കേസിൽ എറണാകുളം സെൻട്രൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 500ലധികം പേജുകളുള്ള കുറ്റപത്രം മേയ് പകുതിയോടെയാണ് എറണാകുളം മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ചത്. ബോബി നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുന്ന ആളാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ പലർക്കുമെതിരെ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും കുറ്റപത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്. കേസിൽ പരാതി നൽകിയ നടിയുടെ രഹസ്യമൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതും ബോബി നൽകിയ അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകളും സാക്ഷിമൊഴികളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |