കശുഅണ്ടി കേസ്: വ്യവസായ സെക്രട്ടറി 22ന് ഹാജരാകണം
Tuesday 19 May 2026 12:00 AM IST
കൊച്ചി: സി.ബി.ഐ അന്വേഷിച്ച കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്യുന്ന കോടതിഅലക്ഷ്യ ഹർജി ഹൈക്കോടതി 22ന് പരിഗണിക്കാൻ മാറ്റി. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് അന്ന് ഹാജരാകണം. കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ കോടതിഅലക്ഷ്യ ഹർജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ പരിഗണിച്ചത്. മൂന്നാമതും പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹാജരാകാനും നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ പ്രിൻസിപ്പൽ സെക്രട്ടറി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനായിരുന്നു നിർദ്ദേശം. ഇതിനിടെയാണ് വിഷയം വീണ്ടും സിംഗിൾ ബെഞ്ചിലെത്തിയത്.