തലസ്ഥാനത്ത് ഇന്ന് സാധാരണ താപനില

Thursday 13 March 2025 1:49 AM IST

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല നടക്കുന്ന തലസ്ഥാന നഗരത്തിൽ ഇന്ന് താപനിലയിൽ വർദ്ധനയുണ്ടാകില്ല.

സാധാരണ താപനിലയായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. വൈകിട്ട് നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.