ഹയർ സെക്കൻഡറി: വിജയശതമാനം കൂടുതൽ സയൻസിന് 

Tuesday 26 May 2026 11:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയശതമാനം കൂടുതൽ സയൻസ് വിഭാഗത്തിൽ- 84.52%. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 66.38 ശതമാനമാനവും കൊമേഴ്സ് വിഭാഗത്തിൽ 74.74 ശതമാനവുമാണ് വിജയം. സയൻസിൽ 22970 പേർക്കും ഹ്യുമാനിറ്റീസിൽ 2327 പേർക്കും കൊമേഴ്സിൽ 5264 പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 60 വിദ്യാർത്ഥികൾക്ക് മുഴുവൻ സ്‌കോറും ലഭിച്ചു.ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ മലപ്പുറം തിരൂരങ്ങാടി ഗവ.എച്ച്.എസ്.എസിൽ 85.39ശതമാനമാണ് വിജയം. 835 പേരാണ് പരീക്ഷയെഴുതിയത്.

സർക്കാർ സ്‌കൂളുകളിൽ 167430പേർ പരീക്ഷ എഴുതിയതിൽ 121661 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 72.66 ശതമാനമാണ് വിജയം.182891 വിദ്യാർത്ഥികളാണ് എയ്ഡഡ് സ്‌കൂളുകളിൽ പരീക്ഷ എഴുതിയത്. 150604 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 82.82 ശതമാനം വിജയം. അൺഎയ്ഡഡ് സ്‌കൂളിൽ 22821 പേർ പരീക്ഷ എഴുതിയതിൽ 17841 പേർ വിജയിച്ചു. വിജയശതമാനം 78.18.

പട്ടികജാതി വിഭാഗത്തിൽ 58.95 ശതമാനവും പട്ടികവർഗ വിഭാഗത്തിൽ 65.33 ശതമാനവും വിജയം നേടി.

ടെക്നിക്കൽ സ്ട്രീമിൽ 1523 പേർ പരീക്ഷ എഴുതിയതിൽ 1109 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.വിജയം 72.82 ശതമാനം. 50 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

കേരള കലാമണ്ഡലത്തിൽ 63 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 52 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 82.54 ശതമാനം വിജയം.

ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 50.92 ശതമാനമാണ് വിജയം. 25494 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 12982 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 537 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സയൻസ് വിഭാഗത്തിൽ 81.76 ശതമാനം, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 47.43 ശതമാനം, കൊമേഴ്സ് വിഭാഗത്തിൽ 45.41 ശതമാനമാണ് വിജയം. പ്രൈവറ്റ് കമ്പാർട്ട്‌മെന്റൽ പരീക്ഷയിൽ വിജയം 35.53 ശതമാനം.

സ്‌​കൂ​ൾ​ ​ഫി​റ്റ്ന​സ് : അം​ഗീ​കൃ​ത​ ​വ​യ​ർ​മാ​ൻ​മാ​ർ​ക്ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാം​ ​:​ ​മ​ന്ത്രി​ ​എ​ൻ.​ഷം​സു​ദ്ദീ​ൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സ്‌​കൂ​ൾ​ ​ഫി​റ്റ്ന​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ,​ ​അം​ഗീ​കൃ​ത​ ​വ​യ​ർ​മാ​ൻ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കു​ന്ന​ ​രീ​തി​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​എ​ൻ.​ഷം​സു​ദ്ദീ​ൻ.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തി​യ​താ​യി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു. സ്‌​കൂ​ളു​ക​ളി​ലെ​ ​വ​യ​റിം​ഗും​ ​ഇ​ല​ക്‌​ട്രി​ക്ക​ൽ​ ​സം​വി​ധാ​ന​ങ്ങ​ളും​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​ൻ​ ​നി​യ​മ​പ​ര​മാ​യി​ ​പ​റ്റി​ല്ലെ​ന്നാ​യി​രു​ന്നു​ ​ത​ദ്ദേ​ശ​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​ ​പ​രാ​തി.​ ​ഇ​ത് ​അം​ഗീ​ക​രി​ച്ചു.​ ​മ​റ്റെ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നീ​യ​ർ​ ​പ​രി​ശോ​ധി​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​സ​മ​യ​വും​ ​അ​നു​വ​ദി​ക്കും.​ ​ക്ലാ​സ് ​മു​റി​ക​ൾ​ ​സു​ര​ക്ഷി​ത​മാ​ണെ​ന്ന് ​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റും​ ​ഹെ​ഡ്‌​മാ​സ്റ്റ​റും​ ​ഉ​റ​പ്പാ​ക്ക​ണം.​ ​സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ​ക​ണ്ടെ​ത്തി​യാ​ൽ,​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്തി​യേ​ ​തു​റ​ക്കാ​വൂ.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ത​ദ്ദേ​ശ​ ​ഭ​ര​ണ​വ​കു​പ്പു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​രു​ന്നു.​ ​പാ​ഠ​പു​സ്ത​ക​ ​അ​ച്ച​ടി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ള്ള​ ​കാ​ല​താ​മ​സം​ ​പ​രി​ഹ​രി​ച്ചു.​ 30​ന് ​അ​കം​ ​എ​ല്ലാ​ ​സ്‌​കൂ​ളു​ക​ളി​ലും​ ​പാ​ഠ​പു​സ്ത​ക​മെ​ത്തി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യി​ൽ​ ​വി​ജ​യ​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷ​യി​ൽ​ 72.49​ ​ശ​ത​മാ​നം​ ​വി​ജ​യം.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തേ​ക്കാ​ൾ​ 2.43​ ​ശ​ത​മാ​ന​ത്തി​ന്റെ​ ​വ​ർ​ദ്ധ​ന​ ​ഇ​ത്ത​വ​ണ​യു​ണ്ടാ​യി. ഇ​ത്ത​വ​ണ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ 25259​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ 18311​ ​പേ​ർ​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി.​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​വി​ജ​യ​ശ​ത​മാ​നം​ ​വ​യ​നാ​ട് ​ജി​ല്ല​യി​ലാ​ണ്-​ 87.30.​ ​ഏ​റ്റ​വും​ ​കു​റ​വ് ​കാ​ർ​സ​ർ​കോ​ട് ​ജി​ല്ല​യി​ൽ​-60.63​ ​ശ​ത​മാ​നം.​ ​വ​യ​നാ​ട് ​ജി​ല്ല​യി​ൽ​ 740​ ​പേ​ർ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​തി​ൽ​ 646​ ​പേ​ർ​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി.​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​യി​ൽ​ 1082​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.​ ​ഇ​തി​ൽ​ 656​പേ​ർ​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി. എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ൾ​ക്കും​ ​എ​ ​പ്ല​സ് ​ഗ്രേ​ഡ് ​നേ​ടി​യ​ 162​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണു​ള്ള​ത്.​ 7​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ളു​ക​ളും​ 6​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളും​ 100​ ​ശ​ത​മാ​നം​ ​വി​ജ​യം​ ​നേ​ടി.​ 50​ ​ശ​ത​മാ​ന​ത്തി​ൽ​ ​താ​ഴെ​ ​വി​ജ​യം​ ​നേ​ടി​യ​ 64​ ​സ്‌​കൂ​ളു​ക​ളു​ണ്ട്.​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗ​ത്തി​ൽ​ 2348​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷ​യെ​ഴു​തി.​ 1484​ ​പേ​ർ​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി.​ 63.20​ ​ശ​ത​മാ​നം​ ​വി​ജ​യം.​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ൽ​ 204​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.​ ​ഇ​തി​ൽ​ 129​ ​പേ​ർ​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി​-​ 63.24​ ​ശ​ത​മാ​നം​ ​വി​ജ​യം.​ ​സം​സ്ഥാ​ന​ത്തെ​ 4​ ​ബ​ധി​ര​ ​മൂ​ക​ ​സ്‌​കൂ​ളു​ക​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ​ 4​ ​സ്‌​കൂ​ളു​ക​ളി​ലും​ 100​ ​ശ​ത​മാ​ന​മാ​ണ് ​വി​ജ​യം.​ ​പ്രൈ​വ​റ്റാ​യി​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ 2900​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ 1555​ ​പേ​ർ​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​യോ​ഗ്യ​ത​ ​നേ​ടി​-​ 53.62​ ​ശ​ത​മാ​നം​ ​വി​ജ​യം.

പി.​എം​ ​ശ്രീ​യി​ൽ​ ​തീ​രു​മാ​നം​ ​ഉ​ടൻ

പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി​യി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ല​പാ​ട് ​ഉ​ട​നു​ണ്ടാ​കും.​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​ർ​ ​പി.​എം​ ​ശ്രീ​യി​ൽ​ ​ഒ​പ്പി​ട്ടി​രു​ന്നു.​ ​വി​വാ​ദ​മാ​യ​പ്പോ​ൾ​ ​ത​ത്കാ​ലം​ ​നി​റു​ത്തി​വ​യ്ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ച​ത്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​യു.​ഡി.​എ​ഫി​ൽ​ ​ച​ർ​ച്ച​ ​ന​ട​ത്തി​ ​വൈ​കാ​തെ​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​ഒ​രു​ ​ഫെ​ഡ​റ​ൽ​ ​സം​വി​ധാ​നം​ ​നി​ല​നി​ൽ​ക്കു​ന്ന​ ​രാ​ജ്യ​ത്ത് ​ചി​ല​ ​നി​ബ​ന്ധ​ന​ക​ൾ​ ​വ​ച്ച് ​ഫ​ണ്ട് ​അ​നു​വ​ദി​ക്കു​ന്ന​ ​കേ​ന്ദ്ര​രീ​തി​ ​ശ​രി​യ​ല്ല.​ ​ഉ​ള്ള​ട​ക്ക​ത്തോ​ടും​ ​വി​യോ​ജി​പ്പു​ണ്ട്.​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കേ​ണ്ടെ​ന്ന​ ​മു​ൻ​ ​നി​ല​പാ​ടി​ൽ​ ​നി​ന്നും​ ​പി​ന്നോ​ട്ടു​പോ​കു​ന്നു​വെ​ന്ന് ​അ​ർ​ത്ഥ​മി​ല്ല.​ ​യു.​ഡി.​എ​ഫി​ന് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​നി​ല​പാ​ട് ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.