തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ പട്ടയമിഷനുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ പട്ടയസംബന്ധമായ സർവെ ജോലികൾക്ക് 15 സർവെയർമാർ,22 ചെയിൻമാൻ,5 ഡാറ്റാഎൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായവരിൽനിന്നും ബയോഡാറ്റയും,യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷ ക്ഷണിച്ചു.വിരമിച്ച സർവ്വെ ജീവനക്കാർക്കും മുൻപരിചയമുള്ള സർവ്വെയർമാർക്കും മുൻഗണന. താത്പര്യമുള്ളവർ ആഗസ്റ്റ് 25 രാവിലെ 10ന് തൃശൂർ കളക്ടറേറ്റ് അയ്യന്തോളിലെ അനെക്സ് ഹാളിൽ നേരിട്ട് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |