തിരുവനന്തപുരം:കേരള സർവ്വകലാശാല ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ(ഐ.എം.കെ)ഈവനിങ് റെഗുലർ എം.ബി.എ യ്ക്കു ഒഴിവുള്ള സീറ്റിലേക്ക് അഡ്മിഷൻ നടത്തുന്നു.ഗവൺമെന്റ്,പൊതു-സ്വകാര്യ മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം.പങ്കെടുക്കുന്നവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ആഗസ്റ്റ് 16 ശനിയാഴ്ച 11 മണിക്ക് കാര്യവട്ടം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എത്തിച്ചേരേണ്ടതാണ്.
വിശദ വിവരങ്ങൾക്കായി യൂണിവേഴ്സിറ്റി പോർട്ടൽ സന്ദർശിക്കുക www.admissions.keralauniversity.ac.in or www.imk.keralauniversity.ac.in ഫോൺ:0471-2301145
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |