കേരള സർവകലാശാല ഹാൾടിക്കറ്റ്
സർവകലാശാല പഠന ഗവേഷണ വകുപ്പുകളിലേക്കുള്ള എം.എ, എം.എസ്സി, എംകോം, എം.സി.ജെ, എം.എസ്ഡബ്ല്യു, എം.ലിബ്ഐഎസ്സി, എം.എഡ്, എൽഎൽ.എം, എം.ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റുകൾ അഡ്മിഷൻ പോർട്ടലിൽ. വിവരങ്ങൾക്ക്: 0471-2308328, 9188524612, ഇ-മെയിൽ : csspghelp2026@gmail.com.
ജൂൺ 5 ന് ആരംഭിക്കുന്ന വിവിധ പരീക്ഷകളുടെ പുതുക്കിയ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.
എം.ജി സർവകലാശാലബിരുദ പ്രവേശനം : ഓൺലൈൻ രജിസ്ട്രേഷൻ
എം.ജി സർവകലാശാലയോട് അഫിലയേറ്റ് ചെയ്തിട്ടുള്ള സ്വയംഭരണ കോളേജുകൾ ഒഴികെയുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളലേക്കും സർവകലാശാല ഗ്രാജ്യുവേറ്റ് സ്കൂളിലെ 4+1 പ്രോഗ്രാമിലേക്കുമുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പ്ലസ് ടു പരീക്ഷാഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.
പരീക്ഷയ്ക്ക് അപേക്ഷിക്കാം രണ്ടാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ ജെ.എം.സി, എം.ടി.ടി.എം, എം.എച്ച്.എം, എം.എഫ്.എ, എം.എൽ.ഐ.സി (സി.എസ്.എസ്) (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) മേയ് 2026 പരീക്ഷകൾക്ക് 16 വരെ അപേക്ഷിക്കാം. ഒന്ന് മുതൽ നാലു വരെ സെമസ്റ്ററുകൾ എം.എസ്സി മാത്തമാറ്റിക്സ് അവസാന സ്പെഷ്യൽ മേഴ്സി ചാൻസ് (2004 മുതൽ 2011 വരെ അഡ്മിഷനുകൾ റഗുലർ സ്റ്റഡി) (പ്രൈവറ്റ് സ്റ്റഡി 2004 മുതൽ 2013 വരെ അഡ്മിഷനുകൾ) ജനുവരി 2025 പരീക്ഷാഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം. പരീക്ഷാ തീയതി ഓഫ് ക്യാമ്പസ് അവസാന സ്പെഷ്യൽ മേഴ്സി ചാൻസ് പരീക്ഷകൾ ജൂൺ 15 മുതൽ നടക്കും.
കണ്ണൂർ സർവകലാശാല
പരീക്ഷാഫലം അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി.കോം (റഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായി 28 വരെ സ്വീകരിക്കും.
പുനർമൂല്യനിർണയ ഫലം അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ ബിരുദ സപ്ലിമെന്ററി (നവംബർ 2025) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. പൂർണഫലം പുനർമൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും.
രാജ്യാന്തര ശില്പശാല രജിസ്ട്രേഷൻ
കൊച്ചി: കുസാറ്റ് മറൈൻബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അടുത്തമാസം 27, 28 തീയതികളിൽ നടക്കുന്ന രാജ്യാന്തര ശില്പശാലയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ദക്ഷിണ കൊറിയൻ സർവകലാശാലകളുടെ സഹകരണത്തോടെയാണ് പരിപാടി. വിവരങ്ങൾക്കും രജിസ്ട്രേഷനും: ഫോൺ: 8089131058 (ഡോ. സ്വപ്ന പി .ആന്റണി) ഇമെയിൽ: sparc2026workshop@gmail
ഒന്നാംഘട്ട അലോട്ട്മെന്റ്
തിരുവനന്തപുരം: തിരുവനന്തപുരം,കോഴിക്കോട് ഗവ.ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി) പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു.അലോട്ട്മെന്റ് ലഭിച്ചവർക്ക് ഫെഡറൽ ബാങ്കിന്റെ ശാഖകളിൽ 18 വരെ നേരിട്ടും ഓൺലൈനായും ഫീസടയ്ക്കാം. അലോട്ട്മെന്റ് ലഭിച്ചവർ കോളേജുകളിൽ ഇപ്പോൾ പ്രവേശനം നേടേണ്ടതില്ല. വിവരങ്ങൾക്ക്: 0471-2560361,362,363,364, www.lbscentre.kerala.gov.in.
ബിടെക് പ്രവേശനം
മൂന്നാർ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് , മെക്കാനിക്കൽ ബ്രാഞ്ചുകളിൽ എൻ.ആർ.ഐ. ക്വോട്ട സീറ്റുകളിൽ പ്രവേശനത്തിന് ജൂൺ എട്ടിനകം അപേക്ഷിക്കാം. വെബ്സൈറ്റ്- www.cemunnar.ac.in/admission, ഫോൺ- 9447570122, 9447578465
സംസ്കൃത സർവകലാശാലയിൽ യു.ജി.സി പരീക്ഷാ പരിശീലനം
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിൽ യു.ജി.സി ഓൺലൈൻ പരീക്ഷാപരിശീലനം 15ന് ആരംഭിക്കും. ആയിരം രൂപയാണ് പരിശീലനഫീസ്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് 500. ഫോൺ: 9048969806.
കോഷൻ ഡെപ്പോസിറ്ര്
തിരുവനന്തപുരം: തൃശൂർ ശ്രീരാമവർമ്മ (എസ്.ആർ.വി) ഗവൺമെന്റ് കോളേജ് ഒഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സിൽ 2018-19മുതൽ 2022-23 വർഷങ്ങളിൽ അഡ്മിഷൻ എടുത്ത് കോഴ്സ് പൂർത്തീകരിച്ച് കോഷൻ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്ത വിദ്യാർത്ഥികൾ 31 ന് മുൻപ് ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് (അക്കൗണ്ട് നമ്പർ,ഐ.എഫ്.എസ്.സി) സഹിതം കോളേജിൽ ഹാജരാകണം.വിവരങ്ങൾക്ക് 0487-2320190.
ശ്രീനാരായണ സ്കോളർഷിപ്പ് ഫൈനൽ പരീക്ഷ നാളെ
കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിന്റെ പോഷകസംഘടനയായ ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മനീഷ- വിസ്ഡം സ്കോളർഷിപ്പ് പരീക്ഷയുടെ രണ്ടാംഘട്ടം നാളെ രാവിലെ 10 മുതൽ 12 മണിവരെ നടക്കും. പരീക്ഷാകേന്ദ്രങ്ങൾ: കണ്ണൂർ : ഇരിട്ടി കല്ലുമുട്ടി ഗുരുമന്ദിരം ഹാൾ, പാലക്കാട്: എലപ്പുള്ളി എസ്.എൻ സ്കൂൾ, മയൂഖ ഹാൾ, വടക്കുംചേരി, തൃശൂർ: എസ്.എൻ കോളേജ് കൂർക്കഞ്ചേരി, എറണാകുളം: തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിന് സമീപമുള്ള കരിയർ എഡ്യുമേറ്റ് ഹാൾ, കോട്ടയം: ആശ്രമം ഹൈസ്കൂൾ, വൈക്കം, കവികുമാരമംഗലം ഹാൾ നാഗമ്പടം, ഇടുക്കി: എസ്.എൻ. ഓഡിറ്റോറിയം, മുണ്ടിയെരുമ, ആലപ്പുഴ : എസ്.എൻ.ഡി.പി യൂണിയൻ ഹാൾ ചെങ്ങന്നൂർ, കൊല്ലം : എസ്.എൻ വനിതാകോളേജ് കൊല്ലം. എസ്.എൻ.ഡി.പി യോഗം കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ 27ന് രാവിലെ 10ന് കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിതരണം ചെയ്യും.