അനുമതിയില്ലാതെ സാറ്റ്ലൈറ്റ് ഫോൺ ഉപയോഗിച്ചു; കോട്ടയത്ത് ഇസ്രയേൽ സ്വദേശി പിടിയിൽ
Saturday 22 February 2025 7:51 AM IST
കോട്ടയം: അനുമതിയില്ലാതെ സാറ്റ്ലൈറ്റ് ഫോൺ ഉപയോഗിച്ചയാളെ പൊലീസ് പിടികൂടി. കോട്ടയത്താണ് സംഭവം. ഇസ്രയേൽ സ്വദേശിയായ ഡേവിഡ് എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റ്‌ലൈറ്റ് ഫോണുമായി പിടികൂടിയത്.
ഇസ്രയേലിൽ നിന്നും കുമരകത്ത് എത്തിയ ഇയാൾ അവിടെ നിന്ന് തേക്കടിയിലേക്ക് ഭാര്യയ്ക്കൊപ്പം പോകുന്ന വഴിയിൽ ആണ് പിടിയിലായത്. മുണ്ടക്കയത്ത് വച്ചാണ് പൊലീസ് ഡേവിഡിനെ കസ്റ്റഡിയിൽ എടുത്തത്. ഇന്റലിജൻസും പൊലീസും ഇയാളെ ചോദ്യം ചെയ്ത് ജാമ്യത്തിൽ വിട്ടു.