മാദ്ധ്യമപ്രവർത്തകൻ വിക്‌ടർ ജോസഫ് അന്തരിച്ചു
Thursday 07 May 2026 9:06 AM IST
കണ്ണൂർ: മാദ്ധ്യമപ്രവർത്തകൻ വിക്‌ടർ ജോസഫ് (41) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. ഇന്ത്യാവിഷൻ, മനോരമ ന്യൂസ്, അമൃത ടിവി, ജയ്‌ഹിന്ദ്, സത്യം ഓൺലൈൻ തുടങ്ങിയ മാദ്ധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു. കണ്ണൂർ പൈസക്കാരിയിൽ പരേതനായ ജോസഫ് ആണ് പിതാവ്. മാതാവ് കൊച്ചുത്രേസ്യ. ഇന്ത്യൻ വോളിബോൾ താരമായിരുന്ന മനു ജോസഫ് സഹോദരനാണ്. സംസ്‌കാരം നാളെ കണ്ണൂർ പയ്യാവൂരിൽ.