ന്യൂഡൽഹി: മൂന്നു ദിവസത്തെ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പ്, ഇന്ത്യ മുന്നണിയിലെ തർക്കങ്ങൾ എന്നിവയാണ് പ്രധാന അജൻഡ.
പാലസ്‌തീൻ-ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടും ചർച്ചയാകും. കേന്ദ്ര കമ്മിറ്റിക്കു മുന്നോടിയായുള്ള പൊളിറ്റ് ബ്യൂറോ യോഗം ഇന്നലെ ചേർന്നു.
ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിൽ സി.പി.എം പ്രതിനിധി വേണ്ടെന്ന പി.ബി തീരുമാനത്തിനെതിരെ സംസ്ഥാന കമ്മിറ്റിയിൽ എതിർപ്പുയർന്നത് കേരള ഘടകം റിപ്പോർട്ട് ചെയ്തേക്കും. എൻ.ഡി.എയിൽ ചേരാനുള്ള ജെ.ഡി.എസ് ദേശീയ ഘടകത്തിന്റെ തീരുമാനം എൽ.ഡി.എഫിലുള്ള സംസ്ഥാന ഘടകം എതിർത്തതും യോഗത്തെ അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |