നടൻ ഹരീഷ് കണാരന്റെ ആരോഗ്യനില ഗുരുതരമെന്ന നിലയിൽ വന്ന വ്യാജവാർത്തയ്ക്കെതിരെ പ്രതികരണവുമായി താരം. ഒരു ഓൺലൈൻ സൈറ്റിലാണ് നടന്റെ നില ഗുരുതരമെന്ന നിലയിൽ വ്യാജ വാർത്ത വന്നത്. എന്റെ നില ഗുരുതരമാണെന്ന് ഇവർ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് ഹരീഷ് കണാരൻ പ്രതികരിച്ചു. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ, റിപ്പോർട്ട് അടിക്കാൻ ഓന്നു കൂടെ നിൽക്കുമോ എന്നാണ് ഹരീഷ് കണാരൻ പറഞ്ഞത്.
റീച്ചിന് വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ എന്ന് ഹരീഷിന്റെ സുഹൃത്തും നടനുമായ നിർമ്മൽ പാലാഴി പ്രതികരിച്ചു. നിങ്ങൾക്ക് ഓരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വച്ച് വേണോ ഈ നാണം കെട്ട പരിപാടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ രാത്രി ഒരുമിച്ച് പ്രോഗ്രാം കഴിഞ്ഞു പിരിഞ്ഞതാ. ഈ വാർത്ത കണ്ട് പത്രത്തിൽ നിന്ന് വിളിച്ചപ്പോഴാ അവനും ഈ വിവരം അറിഞ്ഞത്. ദയവു ചെയ്ത് റിപ്പോർട്ട് അടിക്കാൻ കൂടെ നിൽക്കുമോ എന്നും നിർമ്മൽ പാലാഴി പറഞ്ഞു. ഇതു പോലുള്ള വ്യാജ പേജുകൾ പൂട്ടിക്കണമെന്നും സംഭവത്തിൽ നിയമപരമായി മുന്നോട്ടുപോകണമെന്നും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |