മൂന്നു ദിവസം ഉയർന്ന താപനില

Sunday 26 January 2025 12:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം ഉയർന്ന താപനിലയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയർന്നേക്കും. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയവയ്ക്ക് ഇടയാക്കുമെന്നതിനാൽ ജാഗ്രത പാലിക്കണം. നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. നിർമ്മാണ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാരടക്കം ജോലി സമയം ക്രമീകരിക്കണം