കൊച്ചി: ഹൈക്കോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെ മോശമായി പെരുമാറിയ സംഭവത്തിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ അഭിഭാഷകയോട് ഖേദം പ്രകടിപ്പിച്ചു. തന്റെ ഭാഗവും ജസ്റ്റിസ് വിശദീകരിച്ചു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറിന്റെ ചേംബറിൽ വച്ചായിരുന്നു ഖേദപ്രകടനം. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം എന്നിവരും സന്നിഹിതരായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ തുടർനടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് കത്ത് നൽകി. തുടർ നടപടിയുടെ കാര്യം തീരുമാനിക്കാൻ അസോസിയേഷന്റെ ജനറൽ ബോഡി യോഗം തിങ്കളാഴ്ച രാവിലെ 9.45ന് ചേരും. തുറന്ന കോടതിയിൽ ജഡ്ജി ക്ഷമ പറയണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം.
അഭിഭാഷകരുടെ പ്രതിഷേധത്തെ തുടർന്ന് വെള്ളിയാഴ്ച ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചിൽ സിറ്റിംഗ് മുടങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |