തിരുവനന്തപുരം: 2025ലെ ആദ്യ മാസത്തിൽ മാത്രം സ്ത്രീകൾക്കെതിരേ 1840 അതിക്രമക്കേസുകളുണ്ടായെന്ന് പൊലീസിന്റെ കണക്ക്. 295 പീഡനക്കേസുകളും 420 അതിക്രമങ്ങളുമുണ്ടായി. 11 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. 88 സ്ത്രീകളെ ശല്യം ചെയ്തതിന് കേസെടുത്തു. ഭർത്താവിന്റെയോ ഭർതൃവീട്ടുകാരുടെയോ ക്രൂരതകൾക്ക് 354 സ്ത്രീകൾ ഇരകളായി. മറ്റുതരത്തിലുള്ള 672 കുറ്റകൃത്യങ്ങളുമുണ്ടായി.
കഴിഞ്ഞ വർഷം 2901 സ്ത്രീകളാണ് പീഡനത്തിന് ഇരയായത്. 3 സ്ത്രീധന പീഡന മരണങ്ങളും 4286 അതിക്രമങ്ങളുമുണ്ടായി. 121 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. 18887 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |