തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില തത്പരകക്ഷികൾ നീചമായ പ്രചാരണം നടത്തുന്നുവെന്ന് ദേവസ്വം തന്ത്രി പ്രതിനിധി നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്. തന്ത്രി, ശാന്തി തുടങ്ങി എല്ലാ അടിയന്തരങ്ങളും പാരമ്പര്യമാണ്. അത് തുടരണം. ദേവസ്വം ചട്ടങ്ങളിൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ടതാണിത്. ബാലുവിനെ നിയമിച്ചപ്പോൾ അഞ്ചുവർഷമായി കഴകപ്രവൃത്തി ചെയ്തയാളെ നോട്ടീസ് പോലും നൽകാതെ പിരിച്ചുവിട്ടത് അപലപനീയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |