തിരുവനന്തപുരം: അവധിക്കാല തിരക്ക് പരിഗണിച്ച് തമിഴ്നാട് ഈറോഡിൽ നിന്ന് പാലക്കാട്,കോഴിക്കോട്,കാസർകോട് വഴി രാജസ്ഥാനിലെ ബാർമറിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. കേരളത്തിൽ 6സ്റ്റോപ്പാണുള്ളത്. ട്രെയിൻ നമ്പർ 06097 ഈറോഡ് ബാർമർ സ്‌പെഷ്യൽ ട്രെയിൻ 8മുതൽ ജൂൺ 10വരെ ചൊവ്വാഴ്ചകളിൽ രാവിലെ 6:20ന് ഈറോഡിൽ നിന്ന് പുറപ്പെട്ട് മൂന്നാംദിനം രാവിലെ 4:30ന് ബാർമറിലെത്തിച്ചേരും. 06098 ബാർമർ ഈറോഡ് പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ 11മുതൽ ജൂൺ 13വരെ വെള്ളിയാഴ്ചകളിൽ രാത്രി 10:50ന് ബാർമറിൽ നിന്ന് പുറപ്പെട്ട് മൂന്നാംദിനം രാത്രി 8:15ന് ഈറോഡിലെത്തും. 2എ.സി ത്രീടയർ, 14സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 4ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |