മേപ്പാടി: മഹാദുരന്തം അതിജീവിച്ച വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടുവിലും മികവ് പുലർത്തി. 82.85 ശതമാനം വിജയം. കഴിഞ്ഞ തവണ വിജയം 58ശതമാനമായിരുന്നു. 35 കുട്ടികളാണ് പരീക്ഷ എഴുതിയത്. അഞ്ച് പെൺകുട്ടികളും 30 ആൺകുട്ടികളും. ഉരുൾപൊട്ടലിൽ സ്‌കൂൾ തകർന്നതോടെ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഭാഗമായ കെട്ടിടത്തിലാണ് അദ്ധ്യയനം പൂർത്തിയാക്കിയത്. ഭൂരിഭാഗം കുട്ടികളും ചൂരൽമല മുണ്ടക്കൈ നിവാസികളാണ്. ദുരന്തത്തിൽ ഉറ്റവരും വീടും നാടും സ്‌കൂളും എല്ലാം തകർന്നിട്ടും പതറാത്ത മനസുമായി പഠിച്ചുകയറിയ കുട്ടികളെ സ്‌കൂൾ പി.ടി.എ കമ്മിറ്റിയും അദ്ധ്യാപകരും അഭിനന്ദിച്ചു. അടുത്തവർഷം കൂടുതൽ നില മെച്ചപ്പെടുത്തുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ഭവ്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |