തിരുവനന്തപുരം: ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് ദേശീയപാത അതോറിട്ടിയുമായി ഒരു ഏകോപനവുമുണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. റീൽ എടുക്കലേ ഉണ്ടായിട്ടുള്ളൂ. മണ്ണ് പരിശോധന നടത്താതെയാണ് പില്ലറുകൾ സ്ഥാപിച്ചത്. അതാണ് ഇടിഞ്ഞു വീണത്. ദേശീയപാതയിൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നിതിൻ ഗഡ്ക്കരിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡി.പി.ആറിൽ മാറ്റം വരുത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ഉത്തരവാദിത്വത്തോടെ ആയിരിക്കും. അതേക്കുറിച്ച് അന്വേഷിക്കണം. നിർമ്മാണവുമായി ബന്ധമില്ലെന്നും എല്ലാം കേന്ദ്ര സർക്കാർ ചെയ്യുന്നതാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ,പൊതുമരാമത്ത് മന്ത്രി പറയുന്നത് ഇനിയും റീൽ ഇടുമെന്നാണ്. ദേശീയ പാതയിൽ അൻപത് സ്ഥലത്തെങ്കിലും വിള്ളലുണ്ട്. വിള്ളലുള്ള സ്ഥലങ്ങളിൽ പോയി മന്ത്രി റീൽ ഇട്ടാൽ നല്ലതായിരിക്കും. റീൽ നിറുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |