ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് ഇതുവരെ 3426 ഇന്ത്യക്കാരെ തിരികെയെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമ്പത് നേപ്പാൾ പൗരന്മാരെയും, നാല് ശ്രീലങ്കൻ പൗരന്മാരെയും, ഒരു ഇറാനിയൻ വനിതയെയുമെത്തിച്ചു. 14 പ്രത്യേക വിമാന സർവീസുകൾ നടത്തി. തിരികെയെത്തിയവരിൽ കൂടുതലും വിദ്യാർത്ഥികളും തൊഴിലാളികളും തീർത്ഥാടകരുമാണ്. ഇസ്രയേലിൽ നിന്ന് നാലു പ്രത്യേക വിമാനങ്ങളിൽ 818 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |