ആലപ്പുഴ: മുഖ്യമന്ത്രിയും ഗവർണറും പ്രേമലേഖനമയച്ച് കളിച്ചിട്ട് കാര്യമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കണം. നാട്ടിൽ പ്രശ്‌നമുണ്ടാക്കുകയല്ല ഗവർണറുടെ ജോലി. ത്രിവർണപതാകയാണ് ഭാരതാംബയുടെ കൈയിൽ വേണ്ടത്.
ഭരണഘടനയിൽ നിന്ന് മതേതരത്വവും സോഷ്യലിസവും മാറ്റണമെന്നുള്ള ആർ.എസ്.എസ് നേതാവിന്റെ പ്രസംഗത്തിൽ അപലപിക്കുന്നു. സിനിമയിലെ കഥാപാത്രത്തിന് ജാനകിയെന്ന് പേരിട്ടാലെന്താണ് പ്രശ്‌നം. അധികാരത്തിന്റെ അഹങ്കാരമാണിത്. സുരേഷ്‌ഗോപി ഈ വിഷയത്തിൽ അഭിപ്രായം പറയണം. കേന്ദ്രസർക്കാർ ഫാസിസത്തിലൂടെ സഞ്ചരിക്കുന്നതിന്റെ തെളിവാണിതെന്നും രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |