തൃശൂർ: ക്ലാസ് മുറിയിൽ അദ്ധ്യാപികയുടെ മേശയിൽ പാമ്പിൻ കുഞ്ഞിനെ കുട്ടികൾ കണ്ടെത്തി. കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്‌കൂളിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. മൂന്നാം ക്ലാസ് നടക്കുന്ന മുറിയാണ്. മേശയിൽ നിന്നു പുസ്തകമെടുക്കാൻ കുട്ടികൾ ശ്രമിപ്പോഴാണ് കണ്ടത്. ഉടൻ വിവരം അദ്ധ്യാപകരെ അറിയിച്ചു. കുട്ടികളെ ക്ലാസിൽ നിന്നു മാറ്റിയ ശേഷം പാമ്പിനെ തല്ലിക്കൊന്നു. കുട്ടികൾ വീടുകളിൽ എത്തി രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മൂർഖനെ
കുപ്പിയിലാക്കി
കുട്ടിക്കളി
കണ്ണൂർ: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി സംഘം ഗൗരവമറിയാതെ കുപ്പിലാക്കിയത് മൂർഖൻ കുഞ്ഞിനെ. കണ്ണൂർ ഇരിട്ടി മൂസാൻപീടികയിലായിരുന്നു സംഭവം. ആറ് കുട്ടികളാണ് കളിസ്ഥലത്തേക്ക് ഇഴഞ്ഞെത്തിയ മൂർഖൻ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച് പ്ലാസ്റ്റിക് കുപ്പിയിലാക്കിയത്. ഇതിന്റെ ഫോട്ടോ എടുത്ത് ഒരു കുട്ടി ഇരിട്ടിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമ്മയ്ക്ക് അയച്ചുകൊടുത്തതോടെയാണ് സംഭവത്തിന് ഗൗരവം വന്നത്. ഇവർ ഉടൻ പ്രദേശത്തെ സ്നേക്ക് റെസ്ക്യൂവർ ഫൈസൽ വിളക്കോടിനെ വിവരം അറിയിച്ചു. ഫൈസലെത്തി പാമ്പിനെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. ഒരു മനുഷ്യനെ കൊല്ലാനുള്ള വിഷം മൂർഖൻ കുഞ്ഞിനുണ്ടെന്ന് ഫൈസൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |