തൃശൂർ: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. ആരെങ്കിലും സഹായിക്കാതെ ഒരു കൈയില്ലാത്ത കൊടുംകുറ്റവാളിക്ക് ജയിൽ ചാടാനാകില്ല. നാട്ടുകാരാണ് പ്രതിയെ പിടിച്ചത്. ഇത് പൊലീസിന്റെയും ഭരണകൂടത്തിന്റെയും വീഴ്ചയാണ്. ജയിൽ ഉപദേശക സമിതി രാവിലെ 11വരെയും പ്രതികരിക്കാൻ തയ്യാറായില്ല. കൊടുംക്രിമിനലുകൾക്കെല്ലാം ജയിൽ ഉപദേശക സമിതിയുടെ മൗനാനുവദത്തോടെ സഹായം ലഭിക്കുന്നുണ്ട്. ഇതിന് ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും മറുപടി പറയണം. സംഭവത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |