
ന്യൂഡൽഹി: സി.പി.പി അദ്ധ്യക്ഷയും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധിയുടെ 79-ാം പിറന്നാൾ പാർലമെന്റിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഓഫീസിൽ ഇന്നലെ ആഘോഷിച്ചു. 'ഇന്ത്യ' മുന്നണി നേതാക്കളായ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി,കെ.സി. വേണുഗോപാൽ,സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്,ഭാര്യ ഡിംപിൾ യാദവ് തുടങ്ങിയവർ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സോണിയാ ഗാന്ധിക്ക് ജന്മദിന ആശംസ നേർന്ന് എക്‌സിൽ പോസ്റ്റിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |