
ന്യൂഡൽഹി: ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭിക്കാൻ സർക്കാരുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും എളുപ്പമാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അതാണ് ലക്ഷ്യം. സർക്കാരിന് സാമ്പത്തിക ലക്ഷ്യമില്ല.
30-40 പേജുള്ള ഫോമുകൾ പൂരിപ്പിക്കുന്നതടക്കം അനാവശ്യ പേപ്പർജോലികൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു.
രാജ്യത്ത് ഇപ്പോൾ പരിഷ്‌കാരങ്ങൾ എക്‌സ്‌പ്രസ് വേഗത്തിലാണ്. അവ എല്ലാ വീടുകളിലും എത്തിക്കാനും ദൈനംദിന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനുമാണ് ലക്ഷ്യമിടുന്നത്. നിയമങ്ങൾ നല്ലതാണെങ്കിലും ആളുകളെ ഉപദ്രവിക്കരുത്. ഒരേ വിവരങ്ങൾ ആവർത്തിച്ച് നൽകുന്നത് ഒഴിവാക്കണം. സെൽഫ് അറ്റസ്‌റ്റേഷൻ നടപടി സുതാര്യമായാണ് നടക്കുന്നത്.
സാധാരണക്കാർ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ സജീവമായി പങ്കിടാൻ പ്രധാനമന്ത്രി എല്ലാ എംപിമാരോടും അഭ്യർത്ഥിച്ചു, അങ്ങനെ പരിഷ്‌കാരങ്ങളുടെ എക്സ്പ്രസ് എല്ലാ വീടുകളിലും എത്തും. ഇൻഡിഗോ വിമാന പ്രതിസന്ധി പരാമർശിച്ച പ്രധാനമന്ത്രി യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കരുതെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |