
പുതുച്ചേരി: ഡി.എം.കെയെ വിശ്വസിക്കരുതെന്നും അവർ വഞ്ചിക്കുമെന്നും പുതുച്ചേരി നിവാസികളോട് ടി.വി.കെ അദ്ധ്യക്ഷൻ വിജയ്. പുതുച്ചേരിയിലെ ഉപ്പളം തുറമുഖത്ത് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരൂർ ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് തുറന്ന സ്ഥലത്ത് പൊതുയോഗത്തിൽ സംസാരിക്കുന്നത്.
'തമിഴ്നാടും പുതുച്ചേരിയും വേറിട്ടതാണെങ്കിലും, നമ്മളെല്ലാം ഒന്നാണ്, പരസ്പരം സ്വന്തമാണ്', വിജയ് പറഞ്ഞപ്പോൾ സദസ് ഇളകി മറിഞ്ഞു.കരൂർ ദുരന്തത്തിനു ശേഷം തമിഴ്നാട് സർക്കാർ ടി.വി.കെയുടെ പൊതുപരിപാടികൾക്ക് അനുമതി നിഷേധിച്ചിരുന്നു. പുതുച്ചേരി സർക്കാർ അനുമതി നൽകിയതിന് വിജയ് നന്ദി അറിയിച്ചു.1977ൽ തമിഴ്നാട്ടിൽ എം.ജി. രാമചന്ദ്രൻ വിജയിച്ചതിന് മൂന്ന് വർഷം മുമ്പ് എം.ജി.ആറിനെ തിരഞ്ഞെടുത്തു
കൊണ്ട് പുതുച്ചേരി തമിഴ്നാടിന് വഴി കാണിച്ചു കൊടുത്തു.എം.ജി.ആറിനെപ്പോലുള്ള നേതാക്കളെ മിസ് ചെയ്യരുതെന്ന് പുതുച്ചേരി നമ്മെ പഠിപ്പിച്ചു.
റേഷൻ കടകളില്ലാത്ത ഏക സംസ്ഥാനം പുതുച്ചേരിയാണ്.ശ്രീലങ്കൻ അധികൃതർ കാരയ്ക്കൽ മത്സ്യത്തൊഴിലാളികളെ പതിവായി അറസ്റ്റ് ചെയ്യുന്നു. പുതുച്ചേരിക്കും കടലൂരിനുമിടയിൽ റെയിൽവേ ലൈൻ വേണം.പുതുച്ചേരി പ്രധാന വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും പൊതു ശൗചാലയങ്ങളുടെ അഭാവവും പാർക്കിംഗ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമുണ്ട്. തമിഴ്നാട്ടിലെന്ന പോലെ തന്റെ പാർട്ടിയുടെ പതാക പുതുച്ചേരിയിലും ഉയർത്തുമെന്നും വിജയ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |