തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം 20000കോടിയിലേക്ക്. ചൊവ്വാഴ്ച 3000കോടി രൂപാ കൂടി എടുക്കുന്നതോടെയാണ് കടം 20000കോടിയിലെത്തുന്നത്. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ഓരോ മാസവും മുന്നോട്ട് കൊണ്ടുപോകുന്നതിന് 3000കോടിരൂപ മുതൽ 5000കോടിവരെയാണ് വായ്പയെടുക്കേണ്ടിവരുന്നത്. ഡിസംബർ വരെ 29529കോടിരൂപയാണ് വായ്പാനുമതിയുള്ളത്. അതായത് മാസം ശരാശരി 3500കോടിയിൽ വായ്പ പിടിച്ചുനിറുത്തേണ്ടിവരും. ഓണക്കാലം കഴിയുന്നതോടെ വായ്പാലഭ്യതയെ കൂടുതൽ ആശ്രയിക്കേണ്ടിവരുമെന്നാണ് ആശങ്ക. ഡിസംബറിൽ തദ്ദേശതിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |