
ചെറുതുരുത്തി: ഡബ്ല്യു.എച്ച്.ഒ പരമ്പരാഗത മെഡിസിനുകളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന രണ്ടാമത് ഗ്ലോബൽ സമ്മിറ്റ് 2025ന്യൂഡൽഹിയിലെ ഭാരതമണ്ഡപത്തിൽ നടക്കും. മിനിസ്ട്രി ഒഫ് ആയുഷിന്റെ നേതൃത്വത്തിൽ 17മുതൽ 19വരെയാണ്. സമാപനസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ.തെന്ദ്രോസ് അഥാനം ഖബ്രയോസുസും ഇരുപതോളം രാജ്യങ്ങളിലെ പ്രതിനിധികളും സന്നിഹിതരാകും.'റീസ്റ്റോറിംഗ് ബാലൻസ്: സയൻസ് ആൻഡ് പ്രാക്ടീസ് ഒഫ് ഹെൽത്ത് ആൻഡ് വെൽ ബീയിംഗ്' എന്നാണ് ഈ വർഷത്തെ ഗ്ലോബൽ സമ്മിറ്റിന്റെ തീം. അശ്വഗന്ധ അഥവാ അമുക്കുരത്തിന്റെ ഗുണങ്ങൾ സമ്മിറ്റിൽ വിവരിക്കും. മാനസിക സംഘർഷം കുറയ്ക്കാനും ഓർമ്മശക്തിയും വർദ്ധിപ്പിക്കാനുമുള്ള ഇന്ത്യൻ ചെടി അമുക്കുരത്തിന്റെ ഗുണങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആയുർവേദ ആഹാരവും ഔഷധ ച്ചെടികളുമുൾക്കൊള്ളിച്ചുള്ള എക്സിബിഷനും നടക്കും. ചെറുതുരുത്തി ആയുർവേദ പഞ്ചകർമ്മ റിസർച്ച് ഇൻസ്റ്റ്യൂട്ടിൽ നടന്ന വാർത്താസമ്മേളനത്തിൽ ആയുർവേദ അസി.ഡയറക്ടർ ഡോ.വി.സി.ദീപ്,അസി.ഡയറക്ടർ ഡോ.സുദേഷ് എൻ.ഗൈധാനി,ബയോ കെമിസ്ട്രി അസി.ഡയറക്ടർ ഡോ.എൻ.തമിഴ് ശെൽവം,ആയുർവേദ റിസർച്ച് ഓഫീസർമാരായ ഡോ.പ്രദീപ് കുമാർ,ഡോ.കെ.എസ്.രോഹിത്,അസിസ്റ്റന്റ് രജനി മനോജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |