
കൊച്ചി: സുകൃതം കാരുണ്യാമൃതം 2025ന് എറണാകുളത്തപ്പൻ മൈതാനിയിൽ ഇന്ന് തുടക്കം. രാവിലെ എട്ടിന് യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം വഹിക്കുന്ന രഥയാത്ര എറണാകുളത്തപ്പന്റെ പടിഞ്ഞാറെ നടയിൽ നിന്നാരംഭിക്കും. ശബരിമല മുൻ മേൽശാന്തി ഡോ. ഏഴിക്കോട് കൃഷ്ണദാസ് വിഗ്രഹ പ്രതിഷ്ഠ നിർവഹിക്കും. വൈകിട്ട് അഞ്ചിന് മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ് ദീപം തെളിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും. ആർ.എസ്.എസ് പ്രാന്തപ്രചാരക് എസ്. സുദർശൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ശോഭ സുരേന്ദ്രൻ, ഹേമദയാനന്ദൻ, കലാഭവൻ ആലീസ് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |