പരിശീലനം പൂർത്തിയാക്കിയ 60 എസ്.ഐമാർ സേനയിലേക്ക്

Sunday 03 May 2026 2:03 AM IST

തൃശൂർ: 32എ ബാച്ചിലെ 60 എസ്.ഐ പരിശീലനാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡ് കേരള പൊലീസ് അക്കാഡമി മുഖ്യ പരേഡ് ഗ്രൗണ്ടിൽ നടന്നു. സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. അക്കാഡമി ഡയറക്ടർ സേതുരാമനും ഉന്നത പൊലീസുദ്യോഗസ്ഥരും സന്നിഹിതരായി. അക്കാഡമി അസി. ഡയറക്ടർ സി.പി.അജിത്കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

പരിശീലനത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്ക് സംസ്ഥാന പൊലീസ് മേധാവി ട്രോഫികൾ സമ്മാനിച്ചു. ബെസ്റ്റ് ഔട്ട്‌ഡോറും ബെസ്റ്റ് ഷൂട്ടറുമായി എം.പി.നവനീത്, ബെസ്റ്റ് ഇൻഡോറായി കെ.പി.കീർത്തന, ബെസ്റ്റ് ആൾറൗണ്ടറായി ബേസിൽ പോൾ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.