പാലക്കാട് സി.പി.എമ്മിൽ കൂട്ടരാജി, 21 പേർ പാർട്ടി വിട്ടു

Monday 11 May 2026 12:49 AM IST

പാലക്കാട്: തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാലക്കാട്ട് സി.പി.എമ്മിൽ നിന്ന് 21 പേർ രാജിവച്ചു. ജില്ലാ നേതൃത്വത്തെ വിമർശിച്ച പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂറിനെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് നടപടി.സലീന ബീവി, മുഹമ്മദ് റാസിഖ്, ആർ. രമേശ്, ബി. വിനോദ്, ജാഫറുദീൻ, നൗഷീർ, എൻ. അൻവർ, ഷെമിം ഷാഹുൽ, എസ്. സുനിൽ, അബ്ബാസ്, കൗലാബി, ഫരിദ റാസിഖ്, സിനി, ദൈവാനി, അഫ്സൽ, അബ്റാൻ, രജീഷ്, സതീഷ് (കണ്ണൻ), അർഷിഖ്, ഹക്കീം, സെബീന എന്നിവരാണ് രാജിവച്ചത്.

ഉദുങ്ങോട്, എ.കെ.ജി നഗർ, ഇ.എം.എസ് നഗർ, വെണ്ണക്കര എന്നീ ബ്രാഞ്ച് കമ്മിറ്റികളിൽ നിന്നായി പ്രവർത്തകർ പുറത്തുപോയത്. അബ്ദുൾ ഷുക്കൂറിനെതിരെ കഴിഞ്ഞ ദിവസമാണ് ഏരിയാ കമ്മിറ്റിയിൽ നിന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. തനിക്ക് പാർട്ടിയിൽ ലഭിച്ച സ്ഥാനങ്ങൾ ഔദാര്യമാണെന്ന ചിലരുടെ പ്രതികരണം വേദനിപ്പിച്ചന്നും പാർട്ടി വിടുന്നുവെന്നുമായിരുന്നു ഷുക്കൂർ പ്രതികരിച്ചത്.