ചെന്നിത്തല മുഖ്യമന്ത്രിയാകാൻ വഴിപാട്

Monday 11 May 2026 12:51 AM IST

തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രി ആരെന്ന തർക്കവും ചർച്ചകളും നടക്കുന്നതിനിടെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാനായി വഴിപാടുകളും നേർച്ചകളും നടത്തി പ്രവർത്തകർ.ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേമം മണ്ഡലം ജനറൽ സെക്രട്ടറി പാപ്പനംകോട് ദീപുവാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പാൽപ്പായസവും തുലാഭാര നേർച്ചയും നടത്തിയത്.പാർട്ടിയിലെ ആരേയും അപകീർത്തിപ്പെടുത്താതെ ജീവന് തുല്യം സ്നേഹിക്കുന്ന ചെന്നിത്തല മുഖ്യമന്ത്രിയാകാൻ ഇനിയും വഴിപാടുകളും നേർച്ചകളും നടത്തുമെന്നും ദീപു പറഞ്ഞു.