ഖേൽക്കറിന്റെ നിയമനം: തിര. വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതെന്ന് സി.പി.എം 

Sunday 24 May 2026 12:13 AM IST

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് സി.പി.എം. യു.ഡി.എഫിന് വേണ്ടി കമ്മീഷൻ പക്ഷപാതപരവും ദുരൂഹവുമായ നടപടികൾ സ്വീകരിച്ചെന്ന എൽ.ഡി.എഫ് ആരോപണം ശരി വയക്കുന്ന കാര്യങ്ങളാ ഉണ്ടായിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ പോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തിലുണ്ടായിട്ടില്ല. പശ്ചിമ ബംഗാളിൽ സമാനമായ നിയമനങ്ങൾ നടന്നപ്പോൾ, ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കള്ളച്ചന്തയിൽ മോഷണം വലുതാണെങ്കിൽ പ്രതിഫലവും വലുതാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ലജ്ജയില്ലാത്ത കൂട്ടുകെട്ടും ഒത്തുകളിയുമെന്നായിരുന്നു എ.ഐ.സി.സിയുടെ പ്രതികരണം. കേരളത്തിൽ നടന്നത് കോൺഗ്രസും ബി.ജെ.പിയും, തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയും കൂട്ടുകെട്ടുമല്ലേയെന്ന് രാഹുൽ ഗാന്ധിയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയും വ്യക്തമാക്കണം.

എസ്.ഐ.ആറിന്റെ പേരിൽ യഥാർത്ഥ വോട്ടർമാരുടെ വോട്ട് ഡിലീറ്റ് ചെയ്യുകയും അനർഹരെ നിലനിർത്തുകയും ചെയ്തു. പേര് ചേർക്കാൻ മുൻകൂട്ടി പ്രഖ്യാപിച്ച തീയതിക്ക് ഒരാഴ്ച മുൻപ് ആരെയും അറിയിക്കാതെ പേര് ചേർക്കുന്നത് അവസാനിപ്പിക്കാൻ കമ്മീഷൻ നിർബന്ധം പിടിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബി.ജെ.പി സീൽ പതിപ്പിച്ചതും മറ്റൊരു ഇടപെടലാണെന്ന് സെക്രട്ടേറിയറ്റ് പറഞ്ഞു.

ര​ത്ത​ൻ​ ​കേ​ൽ​ക്കർ മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സെ​ക്ര​ട്ട​റി: നി​യ​മ​ന​ത്തി​ൽ​ ​വി​വാ​ദം

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ത്ത് ​എ​സ്.​ഐ.​ആ​ർ​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​പ​രി​ഷ്ക്ക​ര​ണം​ ​ന​ട​പ്പാ​ക്കി​യ​ ​മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​റാ​യ​ ​ഡോ.​ര​ത്ത​ൻ.​യു.​കേ​ൽ​ക്ക​റെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​നി​യ​മി​ച്ച​ത് ​വി​വാ​ദ​മാ​കു​ന്നു.​ബം​ഗാ​ളി​ൽ​ ​എ​സ്.​ഐ.​ആ​ർ​ ​ന​ട​പ്പാ​ക്കി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​ക്കി​യ​ത് ​കോ​ൺ​ഗ്ര​സ് ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​വി​മ​ർ​ശി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ​സം​സ്ഥാ​ന​ത്ത് ​വി​വാ​ദ​ ​നി​യ​മ​നം. നി​യ​മ​ന​ത്തി​ൽ​ ​അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്നാ​ണ് ​കോ​ൺ​ഗ്ര​സ് ​നി​ല​പാ​ട്.​ ​എ​ന്നാ​ൽ​ ​M​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​കേ​ന്ദ്ര​ ​നേ​തൃ​ത്വം​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ​മു​ൻ​ ​മ​ന്ത്രി​യും​ ​സി​പി​എം​ ​നേ​താ​വു​മാ​യ​ ​പി​ ​രാ​ജീ​വ്.​ ​ആ​വ​ശ്യ​പ്പെ​ട്ടു.​കൊ​ള്ള​ ​ന​ട​ത്തി​യ​തി​ന്റെ​ ​പ്ര​തി​ഫ​ല​മെ​ന്ന് ​ബം​ഗാ​ളി​ൽ​ ​ആ​രോ​പി​ക്കു​ന്ന​ ​കോ​ൺ​ഗ്ര​സ് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പ്ര​തി​ക​ര​ണം​ ​ന​ട​ത്ത​ണ​മെ​ന്നും പി​ ​രാ​ജീ​വ് ​ആ​വ​ശ്യ​പ്പെ​ട്ടു.​എ​സ്.​ഐ.​ആ​റി​നെ​ ​വി​മ​ർ​ശി​ക്കു​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ന്റെ​ ​പൊ​ള്ള​ത്ത​ര​മാ​ണ് ​ഇ​തി​ലൂ​ടെ​ ​വെ​ളി​പ്പെ​ടു​ന്ന​തെ​ന്ന് ​ബി.​ജെ.​പി.​യും​ ​പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​ര​ത്ത​ൻ​ ​ഖേ​ൽ​ക്ക​റെ​ ​നി​യ​മി​ച്ച​ത് ​സ​ർ​ക്കാ​രി​ന്റെ​ ​അ​ധി​കാ​ര​മാ​ണെ​ന്ന് ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​യും​ ​ര​മേ​ശ്ച​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ര​ത്ത​ൻ​കേ​ൽ​ക്ക​ർ​ ​ന​ല്ലൊ​രു​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.​ ​അ​ദ്ദേ​ഹ​ത്തെ​ ​സം​സ്ഥാ​ന​ ​സ​ർ​വ്വീ​സി​ലേ​ക്ക് ​തി​രി​ച്ചു​വി​ളി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​അ​ധി​കാ​ര​മു​ണ്ടെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.