ഫിറ്റ്നസ് ഇല്ലാതെ 3,750 സ്കൂൾ ബസുകൾ; ബ്ലൈൻ‌ഡ് സ്പോട്ട് മിറർ ഇല്ല , പാനിക് ബട്ടൺ പ്രവർത്തിക്കുന്നില്ല

Sunday 31 May 2026 1:17 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് നടത്തിയ സ്കൂൾ വാഹനങ്ങളുടെ പരിശോധനയിൽ 3,​750 ബസുകൾക്ക് നിഷ്കർഷിച്ചിട്ടുള്ള ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തി. ആകെ 29,000 സ്കൂൾ ബസുകളാണുള്ളത്.

ബ്ലൈന്റ് സ്പോട്ട് മിറർ ഇല്ലാത്തതാണ് മിക്കവാറും ബസുകൾക്ക് ഫിറ്റ്നസ് ലഭിക്കാതിരിക്കാൻ കാരണം. ബസിൽ നിന്നിറങ്ങുന്ന കുട്ടികളെ ഡ്രൈവർക്ക് നിരീക്ഷിക്കാൻ കഴിയുന്ന മിറർ ആണിത്. ക്യാമറകൾ ഉണ്ടെങ്കിലും റെക്കോഡ് ചെയ്യുന്ന സംവിധാനമില്ലാത്ത ബസുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ചില ബസുകളിൽ പാനിക് ബട്ടൺ പ്രവർത്തിക്കുന്നില്ല.

തേഞ്ഞ ടയറുകൾ, പ്രവർത്തിക്കാത്ത സിഗ്നൽ ലൈറ്റുകൾ, ശരിയായി അടയാത്ത വാതിലുകൾ തുടങ്ങി കണ്ടെത്തിയ കുറവുകൾ നികത്തി വാഹനങ്ങൾ വീണ്ടും ഫിറ്റ്നസ് ‌ടെസ്റ്റിനു ഹാജരാക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടതിൽ ഏറെയും സർക്കാർ സ്കൂളുകളിലെ വാഹനങ്ങളാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് കാരണമെന്നാണ് അധികൃതർ പറയുന്നത്. ചില സ്കൂളുകൾ ഫിറ്റ്നസ് പരിശോധനയ്ക്ക് ബസുകൾ എത്തിച്ചില്ലെന്നും എം.വി.ഡി കണ്ടെത്തിയിട്ടുണ്ട്. പരിശോധനയ്ക്ക് വിധേയമാക്കാത്ത ബസുകൾ കുട്ടികളുമായി സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

കരാർ വാഹനങ്ങളുടെ പരിശോധന നടന്നില്ല

സ്കൂൾകുട്ടികളുമായി പോകുന്ന കോൺട്രാക്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടന്നിട്ടില്ല. ഇത്തരത്തിൽ പതിനായിരത്തിലധികം സ്വകാര്യ ബസുകളും വാനുകളുമുണ്ട്. ചില സ്കൂൾ അധികൃതർ വാഹനങ്ങളുടെ കൃത്യമായ കണക്ക് മോട്ടോർ വാഹന വകുപ്പിന് നൽകിയിട്ടില്ല.

സ്കൂ​ൾ​ ​ഫി​റ്റ്ന​സ്:​ ​ത​ദ്ദേ​ശ​വ​കു​പ്പ് ​എ​ൻ​ജി​നി​യ​ർ​മാർ ഫ​യ​ർ​സേ​ഫ്ടി​ ​പ​രി​ശോ​ധി​ക്കേ​ണ്ട​തി​ല്ല

കൊ​ച്ചി​:​ ​സ്കൂ​ളു​ക​ൾ​ക്ക് ​ഫി​റ്റ്ന​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​ല​ക്ട്രി​ക്ക​ൽ​ ​വ​യ​റിം​ഗ്,​ ​ഫ​യ​ർ​ ​എ​ക്സ്റ്റിം​ഗ്യു​ഷ​ർ​ ​എ​ന്നി​വ​യു​ടെ​ ​സു​ര​ക്ഷാ​ ​പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന് ​ത​ദ്ദേ​ശ​വ​കു​പ്പ് ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​ർ​മാ​രെ​ ​ഒ​ഴി​വാ​ക്കി​ ​കേ​ര​ള​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ൽ​ ​ഉ​ത്ത​ര​വാ​യി.​ ​എ​ന്നാ​ൽ​ ​സ്കൂ​ളു​ക​ളി​ൽ​ ​ഫ​യ​ർ​ ​എ​ക്സ്റ്റിം​ഗ്യു​ഷ​റു​ക​ൾ​ ​ഉ​ണ്ടോ​ ​എ​ന്ന് ​ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ ​ചു​മ​ത​ല​ ​ഇ​വ​ർ​ക്കു​ണ്ടാ​കും.​ ​ഇ​തു​ ​വ്യ​ക്ത​മാ​ക്കി​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​വി​ളി​ച്ച​ ​യോ​ഗ​ത്തി​ലെ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​ട്രൈ​ബ്യൂ​ണ​ൽ​ ​അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ത​ദ്ദേ​ശ,​ ​വ​നം​വ​കു​പ്പു​ക​ളും​ ​അ​ഗ്നി​ര​ക്ഷാ​ ​സേ​ന​യു​മെ​ല്ലാം​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​സം​യു​ക്ത​ ​പ​രി​ശോ​ധ​ന​യാ​ണ് ​മു​മ്പ് ​സ്കൂ​ളു​ക​ളി​ൽ​ ​ന​ട​ത്തി​യി​രു​ന്ന​ത്.​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​ല​ളി​ത​മാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​ത്ത​വ​ണ​ ​ചു​മ​ത​ല​ ​ത​ദ്ദേ​ശ​വ​കു​പ്പ് ​എ​ൻ​ജി​നി​​​യ​ർ​മാ​ർ​ക്ക് ​മാ​ത്ര​മാ​യി​ ​പ​രി​മി​ത​പ്പെ​ടു​ത്തി.​ ​ത​ങ്ങ​ൾ​ക്ക് ​വൈ​ദ​ഗ്ദ്ധ്യ​മി​ല്ലാ​ത്ത​ ​കാ​ര്യ​ങ്ങ​ളി​ലും​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്ത​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​ഇ​വ​രി​ൽ​ ​ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി.​ ​തു​ട​ർ​ന്നാ​ണ് ​ഏ​താ​നും​ ​എ​ൻ​ജി​നി​യ​ർ​മാ​ർ​ ​ട്രൈ​ബ്യൂ​ണ​ലി​നെ​ ​സ​മീ​പി​ച്ച​ത്.​ ​ഹ​ർ​ജി​യി​ൽ​ ​ട്രൈ​ബ്യൂ​ണ​ൽ​ ​നേ​ര​ത്തേ​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യി​രു​ന്നു.​ ​ഫി​റ്റ്ന​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കാ​ൻ​ ​അ​തു​വ​രെ​ ​ഹ​ർ​ജി​ക്കാ​രെ​ ​നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്നും​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വി​ട്ടു.​ ​തു​ട​ർ​ന്നാ​ണ് ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​യോ​ഗം​വി​ളി​ച്ച് ​പു​തി​യ​ ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത​ത്.​ ​സ്കൂ​ൾ​ ​സു​ര​ക്ഷാ​ ​പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി​ ​പ്ര​ത്യേ​ക​ ​സ​മി​തി​യെ​ ​നി​യോ​ഗി​ച്ച​താ​യും​ ​ബ​ന്ധ​പ്പെ​ട്ട​ ​എ.​ഇ.​ഒ,​ ​സ്കൂ​ൾ​ ​മേ​ധാ​വി,​ ​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സ​മി​തി​ക്കാ​യി​രി​ക്കും​ ​മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല​യെ​ന്നും​ ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​ന​ട​പ​ടി​ക​ളു​ടെ​ ​പു​രോ​ഗ​തി​ ​മൂ​ന്നാ​ഴ്ച​യ്ക്കു​ശേ​ഷം​ ​ട്രൈ​ബ്യൂ​ണ​ൽ​ ​വി​ല​യി​രു​ത്തും.