തിരുവനന്തപുരം: സെപ്തംബർ 12ന് 3941 ബസ് ഓടിച്ച് പ്രതിദിന വരുമാനം 8.40 കോടി രൂപയെന്ന റെക്കാഡിലെത്തിച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കും മന്ത്രി ആന്റണി രാജു കാഷ് അവാർഡുകൾ നൽകി. സംസ്ഥാന തലത്തിൽ നിശ്ചയിച്ചതിനേക്കാൾ ഉയർന്ന കളക്ഷൻ നേടിയ കോഴിക്കോട്, തിരുവനന്തപുരം സെൻട്രൽ, വെള്ളറട യൂണിറ്റുകൾക്ക് ഓരോ ലക്ഷം രൂപ വീതവും മറ്റ് 34 യൂണിറ്റുകൾക്ക് 25,000 രൂപ വീതവുമാണ് നൽകിയത്.
വെഞ്ഞാറമൂട് യൂണിറ്റിലെ സന്തോഷ്കുമാർ (ഡ്രൈവർ), വിനോദ് ( കണ്ടക്ടർ), സെൻട്രൽ യൂണിറ്റിലെ രഞ്ജിത്ത് (ഡ്രൈവർ), സമീർ( കണ്ടക്ടർ) എന്നിവർക്ക് 5000 രൂപ വീതവും സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |