കേരളസർവകലാശാല പരീക്ഷ വിജ്ഞാപനം
അഞ്ചാം സെമസ്റ്റർ ബി.ടെക്. പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2008 & 2013 സ്കീം), ഏഴാം സെമസ്റ്റർ (2008 സ്കീം) ജനുവരി 2025 എന്നിവയുടെ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ കരിയർ റലേറ്റഡ് ബി.എ., ബി.എസ്സി., ബികോം., ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക്. പരീക്ഷകൾക്ക് പിഴകൂടാതെ 31 വരെയും 150 രൂപ പിഴയോടെ 3 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 5 വരെയും ഓൺലൈനായി അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബി.എസ്സി. കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 31 ന് നടത്തും.
റഗുലർ ബി.ടെക് ആറാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബി.ടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് നാലാം സെമസ്റ്റർ മേയ് 2024, ആറാം സെമസ്റ്റർ നവംബർ 2024 (2013 സ്കീം) എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എ. മ്യൂസിക്, എം.എ. മ്യൂസിക് (വയലിൻ) & എം.എ. ഡാൻസ് (കേരള നടനം) പരീക്ഷയുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ബി.ഫാം പ്രവേശനം
സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിൽ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റിന് ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും ഹയർ ഓപ്ഷൻ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും www.cee.kerala.gov.inൽ 28ന് വൈകിട്ട് 5വരെ സൗകര്യം. നിശ്ചിത സമയത്തിനകം ഓൺലൈനായി ഓപ്ഷനുകൾ സ്ഥിരീകരിക്കാത്തവരെ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കില്ല. വിവരങ്ങൾക്ക് www.cee.kerala.gov.in.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2023ലെ സ്പോർട്സ് ക്വാട്ട നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് കെ.എസ്.ഇ.ബി പ്രസിദ്ധീകരിച്ചു.പുരുഷൻമാരുടേയും, വനിതകളുടേയും വോളിബോൾ,ബാസ്കറ്റ്ബോൾ ടീമുകളിൽ ഓരോന്നിലും രണ്ട് വീതവും,ഫുട്ബോൾ പുരുഷ ടീമിൽ മൂന്ന് വീതവുമാണ് ഒഴിവുകൾ. റാങ്ക് ലിസ്റ്റ് www.kseb.inൽ.
റൂസയിൽ ഒഴിവ്
തിരുവനന്തപുരം: രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയന്റെ (റൂസ) തിരുവനന്തപുരത്തെ സംസ്ഥാന ഓഫീസിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം മാനേജർ, പ്രോഗ്രാം അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം മാനേജരുടെ യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ആശയവിനിമയ ശേഷി നർബന്ധമാണ്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം അസിസ്റ്റന്റിന്റെ യോഗ്യത. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ പദ്ധതികളിലോ 4 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 22-40 വയസ്സ്. അഭിമുഖം മുഖേന ആയിരിക്കും തിരഞ്ഞെടുപ്പ്. ഫെബ്രുവരി 10 വൈകിട്ട് 5 നകം അപേക്ഷിക്കണം. ഇ-മെയിൽ; keralarusa@gmail.com ഫോൺ: 0471 2303036.