തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ബിരുദ പ്രവേശനത്തിന് ഇന്ന് കൂടി അപേക്ഷിക്കാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in
സ്പോട്ട് അഡ്മിഷൻ 17ന്
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും മൂന്നാം ഘട്ട പി.ജി അലോട്ട്മെന്റിന് ശേഷമുള്ള ഒഴിവുകളിലേക്ക് 17ന് രാവിലെ പത്തിന് സ്പോട്ട് അഡ്മിഷൻ നടത്തും. എസ്.സി / എസ്.ടി ഉൾപ്പെടെയുള്ള സംവരണ സീറ്റുകളിലും ജനറൽ വിഭാഗത്തിലുമുള്ള ഒഴിവുകളുടെ വിവരം വെബ്സൈറ്രിൽ.
പ്രവേശന റാങ്ക് ലിസ്റ്റ്
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ നാലുവർഷ ബിരുദം, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് 16ന് പ്രസിദ്ധീകരിക്കും. സംസ്കൃതം, സംഗീതം, നൃത്തം, ബി. എഫ്. എ വിഭാഗങ്ങളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അഭിമുഖം 21 മുതൽ 24വരെ നടക്കും. ക്ലാസ് ജൂലായ് ഒന്നിന് ആരംഭിക്കും.
കെ.എ.എസ്: എഴുതിയത് 52 ശതമാനം പേർ
തിരുവനന്തപുരം: കെ.എ.എസ് തസ്തികയുടെ മൂന്ന് സ്ട്രീമുകളിലേക്ക് നടന്ന പരീക്ഷ കഴിഞ്ഞ തവണത്തേക്കാൾ എളുപ്പമെന്ന് ഉദ്യോഗാർത്ഥികൾ.
ഹിസ്റ്ററി, ജ്യോഗ്രഫി വിഭാഗത്തിൽ നിന്നായിരുന്നു ഏറെയും ചോദ്യങ്ങൾ. കേരള ചരിത്രത്തിൽ നിന്നായിരുന്നു അധികവും. പ്രസ്താവന രീതിയിലുള്ള ചോദ്യങ്ങൾ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് സമാനമായിരുന്നെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. മലയാളം, ഇംഗ്ലീഷ് വിഷയങ്ങൾ വലച്ചില്ല.
കൺഫർമേഷൻ നൽകിയ 1,86,932 ഉദ്യോഗാർത്ഥികളിൽ രാവിലെയുള്ള 52.8 ശതമാനവും ഉച്ചയ്ക്ക് ശേഷം 52.2 ശതമാനം പേരും പരീക്ഷ എഴുതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |