SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.36 PM IST

ഡോ.എസ്.ശിവകുമാർ നാൽസ അംഗം

Increase Font Size Decrease Font Size Print Page
photo

ന്യൂഡൽഹി: മലയാളിയായ ഡോ.എസ്. ശിവകുമാറിനെ നാഷണൽ ലീഗൽ സർവീസസ് അതോറിട്ടി (നാൽസ)​ അംഗമായി കേന്ദ്രസർക്കാർ നിയമിച്ചു. തിരുവനന്തപുരം കരമന നെടുങ്കാട് സ്വദേശിയാണ്. നിലവിൽ ഇന്ത്യൻ ലാ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ പ്രൊഫസറും കോമൺവെൽത്ത് ലീഗൽ എജ്യൂക്കേഷൻ അസോസിയേഷൻ പ്രസിഡന്റുമാണ്. നിയമ വിദ്യാഭ്യാസം, ഗവേഷണം, നീതിന്യായ പരിഷ്കാരങ്ങളെന്നിവയിലെ മൂന്നു പതിറ്റാണ്ടിലേറെയുള്ള സംഭാവനകൾ കണക്കിലെടുത്താണ് നിയമനം. 21-ാമത് ഇന്ത്യൻ ലാ കമ്മിഷനിൽ മുഴുവൻ സമയ അംഗമായിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, SIVAKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY