പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി

Saturday 16 May 2026 12:00 AM IST

തിരുവനന്തപുരം: ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തേക്കുള്ള പ്രവേശന നടപടികൾ 18ന് തുടങ്ങും. സംസ്ഥാനത്തെ എല്ലാ സർക്കാർ, സർക്കാർ എയ്ഡഡ്, ഗവ കോസ്റ്റ് ഷെയറിംഗ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കും പ്രവേശനത്തിന് ജൂൺ മൂന്നിനകം അപേക്ഷിക്കാം. പ്ലസ്ടു/ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ ഐ.ടി.ഐ / കെ.ജി.സി.ഇ വിഭാഗക്കാർ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഉന്നത പഠനത്തിന് അർഹത നേടിയിരിക്കണം. പ്ലസ് ടു അല്ലെങ്കിൽ വി.എച്ച്.എസ്.ഇ വിഭാഗക്കാർ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി (അല്ലെങ്കിൽ എ.ഐ.സി.ടി.ഇ നിഷ്‌കർഷിച്ചിരിക്കുന്ന 11 അഡിഷണൽ കോഴ്‌സുകളിലേതെങ്കിലും) അല്ലെങ്കിൽ രണ്ടു വർഷ മെട്രിക് ഐ.ടി.ഐ/ കെ.ജി.സി.ഇ കോഴ്‌സുകൾ വിജയിക്കണം. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ പ്രോസ്‌പെക്ടസ്സിൽ പറഞ്ഞിട്ടുള്ള ഒന്നാം വർഷത്തെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസാകണം.

പൊതുവിഭാഗങ്ങൾക്ക് 400 രൂപയും പട്ടിക വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്. ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയയിലൂടെ ഫീസടച്ചടതിനുശേഷം കോളേജുകളിലേക്ക് അപേക്ഷ നൽകണം. വിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും https://le.polvadmission.org/ അഡ്മിഷൻ പോർട്ടലിലും കോളേജുകളിലെ ഹെൽപ്പ് ഡസ്‌കുകളിലും ബന്ധപ്പെടണം.