നന്ദി കായംകുളത്തിനോട്: എം.ലിജു

Tuesday 19 May 2026 2:17 AM IST

തിരുവനന്തപുരം: മന്ത്രി സ്ഥാനം ലഭിച്ചതിന് കായംകുളത്തെ ജനതയോടാണ് നന്ദിയെന്ന് എം.ലിജു. കഴിഞ്ഞ കുറെ വർഷമായി അമ്പലപ്പുഴ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. ടീം വർക്ക് നടത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടി. ജി.സുധാകരൻ മത്സര സന്നദ്ധത അറിയിച്ചപ്പോൾ പാർട്ടി തീരുമാനം അനുസരിച്ച് പിൻവാങ്ങി. പക്ഷെ, വീണ്ടും മത്സരിക്കാൻ ആവശ്യപ്പെട്ട സ്ഥലം കായംകുളമാണ്. തിര‌ഞ്ഞെടുപ്പ് കൺവെൻഷനിൽ ഈ തിരഞ്ഞെടുപ്പ് എന്റെ രാഷ്ട്രീയ ജീവിതത്തിൽ നിർണ്ണായകമാണെന്ന് പരാമർശങ്ങളുണ്ടായി. സ്വാഭാവികമായി മനസിലൂടെ എന്റെ രാഷ്ട്രീയ ജീവിതവും കടന്നുപോയി. അപ്പോഴാണ് വൈകാരികമായി കരഞ്ഞുപോയത്. പാർട്ടി നൽകിയ ഉത്തരവാദിത്വം നിറവേറ്റുമെന്നും ലിജു പറഞ്ഞു.