മാദ്ധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് ദീപാ ജോസഫ്

Sunday 24 May 2026 12:34 AM IST

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസിലെ ഇരയെ അധിക്ഷേപിച്ചതിന് കേസുള്ള അഭിഭാഷക ദീപാ ജോസഫ് കേരള ഹൗസ് വളപ്പിൽ മാദ്ധ്യമപ്രവർത്തകർക്കു നേരെ തട്ടിക്കയറി. രണ്ട് വാർത്താചാനലുകളുടെ റിപ്പോർട്ടർമാരെയാണ് അധിക്ഷേപിച്ചത്. സ്വന്തം ഫേസ്ബുക്ക് പേജിലും മാദ്ധ്യമങ്ങൾക്കെതിരെ മോശം വാക്കുകൾ പ്രയോഗിച്ചു. സംഭവത്തെ കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം അപലപിച്ചു. മാദ്ധ്യമ പ്രവർത്തകരുടെ ജോലി തടസപ്പെടുത്തിയതും മോശം പരാമർശങ്ങളും അംഗീകരിക്കാനാകില്ല. നിയമനടപടിയിലേക്ക് നീങ്ങുമെന്നും യൂണിയൻ വ്യക്തമാക്കി.